U.S

ജോ ബൈഡന്‍ യുഎസിന്റെ അടുത്ത പ്രസിഡന്റായേക്കും

16 second read

വാഷിങ്ടന്‍ :ഡമോക്രാറ്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ യുഎസിന്റെ അടുത്ത പ്രസിഡന്റായേക്കും. 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിച്ച ബൈഡന്‍, നെവാഡ (6 ഇലക്ടറല്‍ വോട്ട്) കൂടി സ്വന്തമാക്കുന്നതോടെ കേവലഭൂരിപക്ഷത്തിനു വേണ്ട 270 എത്തിപ്പിടിക്കും എന്നായിരുന്നു ഇന്നലെ വരെ വിലയിരുത്തല്‍. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഞെട്ടിച്ച് പെന്‍സില്‍വേനിയ, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ ബൈഡന്‍ ലീഡ് നേടി. 20 ഇലക്ടറല്‍ അംഗങ്ങളുള്ള പെന്‍സില്‍വേനിയയില്‍ ട്രംപിന് 2 ലക്ഷത്തിലേറെ ലീഡ് ഉണ്ടായിരുന്നതാണ്; ഇപ്പോള്‍ ബൈഡന്‍ ലീഡ് നേടി.

കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഡമോക്രാറ്റുകള്‍ ജയിക്കാത്ത ജോര്‍ജിയയിലും ബൈഡന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. 2 സംസ്ഥാനങ്ങളും ഒപ്പംനിന്നാല്‍ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനും 306 ഇലക്ടറല്‍ വോട്ട് നേടി അനായാസം ജയിക്കാം. 2016 ല്‍ ഇതേ എണ്ണം നേടിയാണ് ട്രംപ് ജയിച്ചത്. അരിസോനയില്‍ (11 ഇലക്ടറല്‍ വോട്ട്) ബൈഡന്റെ ഭൂരിപക്ഷം വീണ്ടും ഉയര്‍ന്ന് അരലക്ഷത്തോളമായി. തപാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ നടപടിപ്പിഴവ് ആരോപിച്ച് ട്രംപ് പക്ഷം മിഷിഗന്‍, പെന്‍സില്‍വേനിയ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളില്‍ നല്‍കിയ ഹര്‍ജികള്‍ കോടതികള്‍ തള്ളി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …