പരീക്ഷണാത്മക കോവിഡ് വാക്സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പില്‍: ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ

Editor

ലണ്ടന്‍: പരീക്ഷണാത്മക കോവിഡ് വാക്സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിന്റെ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്ന കമ്പനി വാക്സിന്‍ വിതരണം ചെയ്യുന്നതിനായി ചര്‍ച്ച നടത്തുന്നുണ്ട്.

മനുഷ്യരില്‍ അവസാനഘട്ട പരീക്ഷണം പുരോഗമിക്കുമ്പോഴും പരീക്ഷണ വിവരങ്ങള്‍ പുറത്തുവിടുന്നതിന്റെ സമയക്രമം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 30,000 വോളണ്ടിയര്‍മാരില്‍ നടത്തുന്ന പഠനത്തിലെ അണുബാധകളുടെ എണ്ണത്തെ ആശ്രയിച്ച് വരും ആഴ്ചകളില്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് കമ്പനി പറഞ്ഞു.

കോവിഡ് വാക്സിന്‍ 2021 പുറത്തിറക്കിയാല്‍ മൊഡേണയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമായിരിക്കുമത്.’ – കമ്പനിയുടെ സിഇഒ സ്റ്റീഫന്‍ ബെന്‍സല്‍ പറഞ്ഞു. വാക്‌സിന്റെ വില സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി അറിയിച്ചു

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇതര മതക്കാരനെ പ്രണയിച്ച കൗമാരക്കാരിയുടെ തല മൊട്ടയടിച്ചു

തുര്‍ക്കിയില്‍ ഭൂകമ്പം: സൂനാമി മുന്നറിയിപ്പ്; 12 മരണം

Related posts
Your comment?
Leave a Reply