ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് തോല്‍വി

Editor

ദുബായ് :ഐപിഎലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് തോല്‍വി. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയെ അവസാന രണ്ടു പന്തില്‍ സിക്‌സര്‍ നേടിയ രവീന്ദ്ര ജഡേജയാണ് വിജയത്തിലേക്ക് നയിച്ചത്. അര്‍ധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്ക്വാദ് (53 പന്തില്‍ 72), അമ്പാട്ടി റായുഡു (20 പന്തില്‍ 38), രവീന്ദ്ര ജഡേജ (11 പന്തില്‍ 31) എന്നിവരുടെ പ്രകടനമാണ് ചെന്നൈ ഇന്നിങ്‌സിന് കരുത്തായത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഒന്നാം വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സനുമായി (19 പന്തില്‍ 14) ചേര്‍ന്ന് 50 റണ്‍സ് ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് വാട്‌സനെ പുറത്താക്കിയത്. പിന്നീടെത്തിയ അമ്പാട്ടി റായുഡുവുമായി ചേര്‍ന്ന്, ഗെയ്ക്വാദ് അനായാസം ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 13 ഓവറില്‍ പാറ്റ് കമ്മിന്‍സ് റായുഡുവിനെ നരെയ്ന്റെ കൈകളില്‍ എത്തിച്ചു. 20 പന്തില്‍ 38 റണ്‍സായിരുന്നു റായുഡുവിന്റെ സമ്പാദ്യം.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എം.എസ്.ധോണിക്ക് ഇത്തവണയും തിളങ്ങാനായില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ധോണിയെ 15ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ചെന്നൈ. പിന്നീട് ക്രീസിലെത്തിയ സാം കറന്‍ ഇത്തവണ ക്ലിക്കായില്ല. 18-ാം ഓവറില്‍ ഗെയ്ക്വാദിനെ കമ്മിന്‍സ് പുറത്താക്കുകയും ചെയ്തു. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ രവീന്ദ്ര ജഡേജ 20 റണ്‍സ് അടിച്ചുകൂട്ടിയതോടെ ചെന്നൈയ്ക്ക് വീണ്ടും ജീവന്‍വച്ചു. ഇന്നിങ്‌സിന്റെ അവസാന 2 പന്തില്‍ 7 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയെ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയാണ് ജഡേജ വിജയിപ്പിച്ചത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഐ.പി.എല്ലില്‍ ചരിത്രമെഴുതി മുഹമ്മദ് സിറാജ്

ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ഇന്ന് 60-ാം ജന്മദിനം

Related posts
Your comment?
Leave a Reply