ഐ.പി.എല്ലില്‍ ചരിത്രമെഴുതി മുഹമ്മദ് സിറാജ്

Editor

അബുദാബി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലുള്ള താരമാണ് മുഹമ്മദ് സിറാജ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്ത സിറാജിനെതിരേ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായി ആര്‍.സി.ബി ആരാധകര്‍ ഒരിക്കലും പരിഗണിക്കുക പോലും ചെയ്യാത്ത താരവും കൂടിയായിരുന്നു കഴിഞ്ഞ ദിവസം വരെ സിറാജ്.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സിറാജ് പുറത്തെടുത്തത്.

നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇതില്‍ രണ്ട് ഓവറുകള്‍ മെയ്ഡനും. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് ഓവറുകള്‍ മെയ്ഡനാക്കുന്ന ആദ്യ താരമെന്ന നേട്ടവും സിറാജിനെ തേടിയെത്തി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം

ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് തോല്‍വി

Related posts
Your comment?
Leave a Reply