അദ്ധ്യാപികമാര്‍ക്കെതിരെ മോശം പരാമര്‍ശം: ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതിയുമായി മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയും അദ്ധ്യാപികമാരും

19 second read

തിരുവനന്തപുരം: ധനവച്ചപുരം NSS കോളേജിന് മുന്നില്‍ നിന്ന് അദ്ധ്യാപികമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെതിരെ തിരുവനന്തപുരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രമണി.പി.നായര്‍ വനിതാ കമ്മീഷന് പരാതി നല്‍കി. പരാമര്‍ശത്തിനെതിരെ അദ്ധ്യാപികമാര്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ -വാര്‍ത്താ മാദ്ധ്യമങ്ങള്‍ വഴിയാണ് അദ്ധ്യാപികമാരെ സ്വഭാവഹത്യ ചെയ്യുന്ന രീതിയില്‍ നടത്തിയ പരാമര്‍ശം കാണുവാന്‍ ഇടയായത്.ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മോശം പരാമര്‍ശം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുക്കണം.

1964 ല്‍ , വേലുതമ്പി ദളവയുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ചതാണ്
VTM NSS കോളേജ് .അദ്ധ്യാപികമാരെ വെപ്പാട്ടികളായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തുക വഴി സ്ത്രീ സമൂഹത്തെ ഒന്നടങ്കവും അദ്ധ്യാപകവൃത്തിയെയും കളങ്കപ്പെടുത്തിയിരിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി വനിതാ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.സംഭവം വിവാധമായതോടെ പ്രതിഷേധം ശക്തമാണ്.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മോശം പരാമര്‍ശം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന് കെപിസിസി അംഗം എം.ജെ ആനന്ദും ആവശ്യപ്പെട്ടു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…