വോഡഫോണ്‍ ഐഡിയ നെറ്റ് വര്‍ക്കില്‍ തകരാര്‍

17 second read

കോഴിക്കോട്: സംസ്ഥാനത്തുടനീളം വോഡഫോണ്‍ ഐഡിയ (വി) നെറ്റ് വര്‍ക്കുകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. വൈകീട്ട് 4.30-ഒടെയാണ് തകരാര്‍ രൂക്ഷമായത്.

കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്നം രൂക്ഷമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ പ്രശ്നം നേരിടുന്നുണ്ടെന്നാണ് വിവരം. നിരവധി ഉപയോക്താക്കള്‍ തങ്ങള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
എന്താണ് തകരാറുണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല. കനത്ത മഴയെ തുടര്‍ന്ന് പൂനെയിലും മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളിലും വി നെറ്റ് വര്‍ക്ക് തകരാറിലായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…