കോവിഡ് കണക്കില്‍ ബംഗാളിനെയും ഡല്‍ഹിയെയും കേരളം മറികടന്നു: മൊത്തം പോസിറ്റീവായവര്‍ 3.25 ലക്ഷം കവിഞ്ഞു

16 second read

ന്യൂഡല്‍ഹി: കോവിഡ് കണക്കില്‍ ബംഗാളിനെയും ഡല്‍ഹിയെയും കേരളം മറികടന്നു. മൊത്തം പോസിറ്റീവായവര്‍ 3.25 ലക്ഷം കവിഞ്ഞു. ഇതില്‍ 2.29 ലക്ഷം പേര്‍ക്കു ഭേദമായി. നിലവില്‍ 95,008 പേരാണു ചികിത്സയിലുള്ളത്. ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് കേരളത്തിനു തലവേദന

കോവിഡ് നിയന്ത്രണാതീതമായി വര്‍ധിച്ച കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കും. പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വര്‍ധന പരിഗണിച്ചാണ് കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളിലേക്കു സംഘത്തെ അയയ്ക്കുന്നത്.

51,836 സാംപിള്‍

7283 പോസിറ്റീവ്

250 ആരോഗ്യ പ്രവര്‍ത്തകര്‍

കേരളത്തില്‍ ഇന്നലെ 7283 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 51,836 സാംപിളുകളുടെ പരിശോധനാഫലമാണിത്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 250 ആരോഗ്യ പ്രവര്‍ത്തകരും പോസിറ്റീവായി. ആരോഗ്യ പ്രവര്‍ത്തകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 144 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവര്‍. 6767 പേര്‍ ഇന്നലെ നെഗറ്റീവായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…