മന്ത്രിയുടെ ഡ്രൈവര്‍ അവിഹിതത്തിന് പോയി പിടിവിണു: ബന്ധുക്കളുടെ അടി കൊണ്ട് ഓടിയ ഡ്രൈവറെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലും കയറ്റിയിട്ട് പൊതിരെ തല്ലി

16 second read

പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഡ്രൈവര്‍ അവിഹിതത്തിന് പോയി പിടി വീണുവെന്നും പൊതിരെ തല്ലു കിട്ടിയെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ടയിലാണ് സംഭവം. മര്‍ദനത്തില്‍ നിന്ന് രക്ഷനേടാന്‍ ഡ്രൈവര്‍ ബോധക്കേട് അഭിനയിച്ചു. പിന്നെ ഇറങ്ങിയോടി സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസില്‍ കയറിയെങ്കിലും അവിടെയുമെത്തി ബന്ധുക്കള്‍ അടി കൊടുത്തു. തന്നെ മര്‍ദിച്ചവരെ ഫോണില്‍ വിളിച്ച് ഡ്രൈവര്‍ പിന്നീട് കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതി. ആകെ നാണക്കേടായതോടെ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയിലുമായി.

സംഭവം സംബന്ധിച്ച് പൊലീസിന് കൊടുത്തില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. സ്വന്തമായി പൊലീസും കോടതിയുമുള്ള സ്ഥിതിക്ക് ഇനി അവിടെ എല്ലാം കൈകാര്യം ചെയ്തോളുമെന്ന് എതിര്‍ പാര്‍ട്ടിക്കാര്‍ അടക്കം പറയുന്നു.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. അരുതാത്ത സാഹചര്യത്തിലാണ് യുവതിയുടെ വീട്ടില്‍ മന്ത്രിയുടെ ഡ്രൈവറെ കണ്ടത്. ബന്ധുക്കള്‍ ഇതിന് പിന്നാലെ ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. തിരുവല്ല സ്വദേശിയാണ് ഇയാള്‍. മര്‍ദനമേറ്റ് അവശനിലയില്‍ ആയപ്പോള്‍ ഇയാള്‍ ബോധക്കേട് അഭിനയിക്കുകയായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ഓടി പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി. ബന്ധുക്കള്‍ ഇവിടെ എത്തിയും അടി കൊടുത്തു. യുവതിഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്. വീട്ടിലെ ഇയാളുടെ സ്ഥിരം സന്ദര്‍ശനം നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇരിക്കേയാണ് പിടി വീണത്.

ഇതു സംബന്ധിച്ച് പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം, യുവതിയുടെ ബന്ധുക്കള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിന് പരാതി നല്‍കി. ഇന്നലെ ചേര്‍ന്ന യോഗം ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്. പാര്‍ട്ടിക്ക് നാണക്കേടായതിനാല്‍ രഹസ്യമാക്കി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരു നേതാവിന്റെ ഡ്രൈവര്‍ ആയിരുന്നു ആരോപണ വിധേയന്‍. ഭരണം കിട്ടിയപ്പോള്‍ മന്ത്രിയുടെ സാരഥി ആക്കുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…