മന്തി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ്സിന്റെ കലക്ടറേറ്റ് മാര്‍ച്ച് ; ജലപീരങ്കി പ്രയോഗം .. ‘ഉണ്ടയില്ലാ വെടി കൊണ്ട പ്രവര്‍ത്തകന്റെ അണ്ടര്‍ വെയര്‍ ഉള്ളത് കൊണ്ട് ഉണ്ട രക്ഷപെട്ടു’

16 second read

പത്തനംതിട്ട: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനടക്കം എട്ടു പേര്‍ക്ക് പരുക്കേറ്റു. കണ്ണന്റെ പരുക്ക് ഗുരുതരമാണ്. തലയ്ക്ക് നാലു തുന്നലിടേണ്ടി വന്നു. പ്രവര്‍ത്തകരില്‍ ഒരാള്‍ ജലപീരങ്കിയേറ്റ് നിലം പതിച്ചു. വീണ്ടും വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് ഇയാളുടെ മുണ്ട് ഊരിമാറുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

രാവിലെ 11.30 ന് സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പടിക്കലേക്ക് എത്തിയത്. കലക്ടറേറ്റ് കവാടത്തില്‍ പോലീസ് ബാരിക്കേഡ് വച്ച് സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം കെ.പി.സി.സി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമല്‍ കൈതയ്ക്കല്‍, ജില്ലാ ഭാരവാഹികളായ ജി. മനോജ്, ജിജോ ചെറിയാന്‍, ലക്ഷ്മി അശോക്, സിനി മെഴുവേലി, അലക്സ് കോയിപ്പുറത്ത്, ചൂരക്കോട് ഉണ്ണികൃഷ്ണന്‍, ആരിഫ് ഖാന്‍, അനന്തു ബാലന്‍, അഫ്സല്‍ വി. ഷെയ്ക്ക് അഖില്‍ അഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

യോഗം സമാപിച്ചതിന് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും പോലീസ് ബാരിക്കേഡ് തള്ളി മറിക്കാന്‍ നോക്കിയതാണ് പ്രകോപനമായത്. പോലീസും പ്രവര്‍ത്തകരുമായുണ്ടായ ബലപരീക്ഷണത്തിനൊടുവിലാണ് ലാത്തിയടിയും ജലപീരങ്കി പ്രയോഗവും ഉണ്ടായത്. മുളകൊണ്ടുള്ള അടിയേറ്റ് എം.ജി കണ്ണന്‍ തല തകര്‍ന്നു വീണു. വീണു കിടന്ന കണ്ണനെ ശരീരമാസകലം പോലീസ് മര്‍ദിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ഷഹീം, വിശാഖ് വെണ്‍പാല, ഷിന്റു തെനാലില്‍, എം.എം.പി ഹസന്‍, ജിതിന്‍ ജി. നൈനാന്‍, ജോയല്‍ മുക്കരണത്ത്, അന്‍സര്‍ മുഹമ്മദ്, അനൂപ് വെങ്ങവിളയില്‍, റെനോ പി. രാജന്‍, ഷിബു കാഞ്ഞിക്കല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും, പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …