ദോഹ: ഖത്തര്‍ പൊലീസിന് ഇനി പുതിയ യൂണിഫോം. പുത്തന്‍ ഡിസൈനിലുള്ള യൂണിഫോം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറബ് നാഗരികത പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തരി പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തില്‍ ആധുനിക-പൗരാണിക ശൈലി കോര്‍ത്തിണക്കി കൊണ്ടാണ് പുതിയ യൂണിഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വികസന പുരോഗതിയും ഡിസൈനില്‍ പ്രതിഫലിക്കുന്നുണ്ട്. പൊതു ഗതാഗത സുരക്ഷാ വിഭാഗം, വിമാനത്താവള സുരക്ഷാ വിഭാഗം, ഗതാഗത പട്രോള്‍, സ്റ്റേഡിയം സുരക്ഷാ വകുപ്പ്, വനിതാ പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേകമായാണ് പുതിയ യൂണിഫോമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.