ഖത്തറില്‍ ചില സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് 19

17 second read

ദോഹ: ഖത്തറില്‍ ചില സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏതാനും ക്ലാസുകളിലെ പഠനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. താല്‍ക്കാലികമായി പഠനം നിര്‍ത്തിവെച്ച ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബാഷിരി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 3,40,000 വിദ്യാര്‍ഥികളും 30,000 ത്തോളം അധ്യാപകരുമാണുള്ളത്. സെപ്റ്റംബര്‍ ഒന്നിന് ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം ആരംഭിച്ചതോടെ മിക്ക സ്‌കൂളുകളിലും 85 ശതമാനത്തിലധികം വിദ്യാര്‍ഥികളാണുള്ളതെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ ബാഷിരി വ്യക്തമാക്കി.

സ്‌കൂളുകളുടെ കാര്യത്തില്‍ വിദ്യാഭ്യാസ, പൊതുജനാരോഗ്യ മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കള്‍ ആശങ്കപെടേണ്ടതില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും വിശ്വസിക്കരുതെന്നും മന്ത്രാലയങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അല്‍ ബാഷിരി ഓര്‍മപ്പെടുത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…