ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായി മൂവര്‍ സംഘം; വെഞ്ഞാറുമൂട് കൊലപാതകം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ കൃത്യമായ അവതരണത്തിലൂടെ യുവ നേതൃത്വം പാര്‍ട്ടിയുടെ മുഖം രക്ഷിച്ചു; കോണ്‍ഗ്രസിന്റെ മാധ്യമ സമിതി പ്രഖ്യാപന തീരുമാനം ശരിയാവുമ്പോള്‍ നാളെയുടെ പ്രതീക്ഷകളായി ശബരീനാഥനും, ജി.വി ഹരിയും, ബി.ആര്‍.എം ഷഫീറും

16 second read

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വെഞ്ഞാറുമൂട് കൊലപാതകം തുടക്കത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ വസ്തുതകള്‍ നിരത്തിയുള്ള കൃത്യമായ അവതരണത്തിലൂടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കുകയാണ് മൂവര്‍ സംഘം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും അരുവിക്കര എംഎല്‍എയുമായ കെ.എസ്.ശബരീനാഥന്‍, ജവഹര്‍ ബാല്‍ മഞ്ച് ദേശീയ പ്രൊജക്ട് ഡയറക്ടര്‍ ഡോ.ജി.വി ഹരി, അഭിഭാഷകന്‍ കൂടിയായ ബി.ആര്‍.എം ഷഫീര്‍ എന്നിവരാണ് പാര്‍ട്ടിയുടെ യുവ ശബ്ദങ്ങള്‍.
പാര്‍ട്ടിയുടെ മുന്‍ നിര നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറി നിന്ന ഘട്ടത്തില്‍ ശബരിയും, ഹരിയും, ഷഫീറുമൊക്കെ പങ്കെടുക്കുന്നത് ദിവസത്തില്‍ രണ്ടും, മൂന്നും ചര്‍ച്ചകളാണ്. എതിരാളികളുടെ പ്രകോപനത്തില്‍ വീണുപോകാതെ കാര്യങ്ങള്‍ വളരെ കൃത്യമായി അവതരിപ്പിക്കാന്‍ സാധിക്കുന്നതാണ് ഈ മൂവര്‍ സംഘത്തിന്റെ പ്രത്യേകത.കെപിസിസി 31 അംഗമാദ്ധ്യമ സമിതി പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിക്കകത്തു നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.എന്നാല്‍ അതിനെയെല്ലാം അപ്രസക്തമാക്കുകയാണ് ഇവരുടെ പെര്‍ഫോമന്‍സ്.

തുടക്കത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള വജ്രായുധമായാണ് ഇടതുപക്ഷം ഈ കൊലപാതകത്തെ ഉപയോഗിച്ചിരുന്നത്. അടൂര്‍ പ്രകാശ് എംപിക്കുനേരെയും ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതില്‍ ഈ മൂവര്‍ സംഘത്തിന്റെ ഇടപെടലുകള്‍ വിസ്മരിക്കാന്‍ കഴിയില്ല.

കെ.എസ് ശബരീനാഥന്‍ എംഎല്‍എയാണ് ചര്‍ച്ചകളിലെ സ്ഥിരം സാനിധ്യം. എതിരാളികളുടെ പ്രകോപനത്തിനു മുന്നില്‍ വീഴു പോകാതെയുള്ള അവതരണ ശൈലിയാണ് ശബരീനാഥന്റെ പ്രത്യേകത.
ഡോ.ജി വി ഹരി ജവഹര്‍ ബാല്‍ മഞ്ച് ദേശീയ പ്രൊജക്ട് ഡയറക്ടറാണ്. വെഞ്ഞാറുമുട് കൊലപാതകുമായി ബന്ധപ്പെട്ട കൈരളിയിലെ ചര്‍ച്ചക്കു പിന്നാലെ ഹരിക്കെതിരെ സൈബര്‍ സഖാക്കള്‍ വധഭീഷണി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തീയിരുന്നു.ബി.ആര്‍.എം ഷഫീര്‍ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും, അഭിഭാഷകനുമാണ്. ചര്‍ച്ചകളിലെ സ്ഥിരം സാനിധ്യമായ ബി.ആര്‍.എമ്മിന്റെ അവതരണവും മികച്ചതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുതല്‍കൂട്ടാണ് ഈ മൂവര്‍ സംഘം എന്ന കാര്യത്തില്‍ സംശയമില്ല .

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…