ചൂതുകളി വിനയായി; പതിനഞ്ചോളം വരുന്ന സംഘം ക്വാറന്റയ്‌നില്‍; സംഭവം കടമ്പനാട് പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ സംഗമിക്കുന്ന കുണ്ടോംവട്ടത്ത് :നാട്ടുകാര്‍ ഇടപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

16 second read

പത്തനംതിട്ട (കടമ്പനാട്): ചൂതുകളിച്ച് അവിട്ടം ദിനം ആഘോഷമാക്കിയ ഏകദേശം പതിനഞ്ചോളം വരുന്ന സംഘത്തിന് എട്ടിന്റെ പണി. ഇവര്‍ ക്വാറന്റയ്‌നില്‍ പ്രവേശിച്ചതായാണ് ലഭിക്കുന്ന വിവരം. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതോടെ ഒപ്പമുണ്ടായിരുന്ന പതിനാലു പേരും ക്വാറന്റയ്‌നിലായി.

പോസിറ്റീവായ ആള്‍ക്ക് മറ്റൊരു ക്ലസ്റ്ററില്‍ നിന്നുമാണ് സമ്പര്‍ക്കമുണ്ടായതും, രോഗം ലഭിച്ചതും.കടമ്പനാട് പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ സംഗമിക്കുന്ന കുണ്ടോംവട്ടത്ത് മലനട ജംഗ്ഷനിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് പോസിററ്റീവായ ആള്‍ പോയിരുന്നു.സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ ഇടപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…