ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്കായി കേരളത്തില്‍ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍

18 second read

ദോഹ: ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്കായി കേരളത്തില്‍ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റിലാണ് കേരളത്തിലെ അംഗീകൃത കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം.

ഓഗസ്റ്റ് 13 മുതല്‍ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ്-19 നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രക്കാരന്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. യാത്രയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണ്ട.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…