കോവിഡ്-19 പ്രതിരോധവാക്‌സിന്‍ തയ്യാറായതായും ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നും റഷ്യ

18 second read

മോസ്‌കോ: കോവിഡ്-19 പ്രതിരോധവാക്‌സിന്‍ തയ്യാറായതായും ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നും അവകാശപ്പെട്ട് റഷ്യ. ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിദ്‌നേവാണ് ഇക്കാര്യം അറിയിച്ചത്. ”വാക്‌സിന്റെ മൂന്നാമത്തെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വളരെ പ്രധാനമുള്ളതാണ്. ആരോഗ്യപ്രവര്‍ത്തകരിലും മുതിര്‍ന്ന പൗരന്മാരിലുമാകും ആദ്യം വാക്‌സിന്‍ പ്രയോഗിക്കുക” -ഗ്രിദ്‌നേവ് പറഞ്ഞു.

ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്റെ നിര്‍മാണം റഷ്യ അടുത്തമാസംമുതല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്‌സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…