കോവിഡ്: യുഎഇയില്‍ രണ്ട് മരണംകൂടി: 254 പുതിയ രോഗികള്‍

20 second read

അബുദാബി . 254 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 295 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായി കുറഞ്ഞുവരികയായിരുന്നു. നിലവിലെ ആകെ രോഗികളുടെ എണ്ണം-61,606. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍-55,385. മരണം-353. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍-5,868. ഏപ്രിലിന് ശേഷം ഈ മാസം 3ന് യുഎഇയില്‍ കോവിഡ് രോഗികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയരുന്നു-164 പേര്‍.

ജൂലൈ 29ന് രേഖപ്പെടുത്തിയ 375 രോഗികളുടെ നേര്‍പകുതിയിലും കുറവ്. പരിശോധനകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് രോഗികള്‍ കുറയാന്‍ കാരണമായതെന്നാണ് കരുതുന്നത്. 518 ലക്ഷത്തിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പ്രവാസികളടക്കം ഒട്ടേറെ പേര്‍ക്ക് സൗജന്യമായാണ് പരിശോധന.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…