ലോകത്ത് 1.84 കോടി രോഗബാധിതര്‍: അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം

16 second read

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 696,801 ആയി ഉയര്‍ന്നു. 11,664,812 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പത്തൊമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. അരലക്ഷത്തോളം പേര്‍ക്കാണ് യു.എസില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,862,133 ആയി ഉയര്‍ന്നു. 158,929 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,446,672 പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 17,988പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,751,665 ആയി. 94,702 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,912,319 ആയി.

ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18.50 ലക്ഷം കടന്നു. മരണസംഖ്യ 39000ത്തിലേക്ക് അടുക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഞായറാഴ്ച പ്രതിദിന മരണനിരക്കില്‍ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ആഗോളതലത്തില്‍ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് 52,783 പുതിയ രോഗികളും 758 മരണവുമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നിലവില്‍ മൂന്നാമതാണ്. മരണങ്ങളില്‍ അഞ്ചാമതും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…