കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായി മലയാളി യുവതി

16 second read

ദുബായ്: ലോകം മുഴുവന്‍ ഇപ്പോള്‍ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ലോകജനതയെ ആകെ ലോക്കാക്കി കളഞ്ഞ കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്ന് കണ്ടു പിടിക്കാനുള്ള പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുകയാണ്. യുഎഇയിലും കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണം തുടരുകയാണ്. പ്രവാസി മലയാളികളെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ വീടാണ് യുഎഇ. രാജ്യത്തിന്റെ ഏത് പദ്ധതിയിലും ഏതെങ്കിലും തലത്തില്‍ മലയാളി സാന്നിധ്യം ഉണ്ടാകും. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായിമലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് അബുദാബിയില്‍ താമസിക്കുന്ന കൊച്ചിക്കാരിയായ 35 കാരി വര്‍ഷ ശ്രീനിവാസ്. അബുദാബിയിലെ ഫെയിം മീഡിയാ പ്രൊക്ഷന്‍സിന്റെ ഉടമയാണ് വര്‍ഷ.

യുഎഇയുടെ നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് മലയാളികള്‍. പ്രവാസി മലയാളികളെ ഏറെ പരിഗണിക്കുന്ന രാജ്യം കൂടിയാണ് യുഎഇ. ആ രാജ്യം കൊറോണ വൈറസിനെതിരായി പ്രതിരോധ മരുന്ന് പരീക്ഷണം നടത്തുമ്പോള്‍ അതില്‍ പങ്കാളിയാകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഈ മലയാളി സംരംഭക ഉറച്ചു വിശ്വസിക്കുന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് കൊവിഡ് പരീക്ഷണ വാക്‌സിന്റെ ഡോസ് കുത്തിവെയ്ക്കുക. ആദ്യ ഡോസാണ് വര്‍ഷയുടെ ശരീരത്തില്‍ കുത്തിവെച്ചത്. 21 ദിവസത്തിന് ശേഷം അടുത്ത കുത്തിവെയ്പ്പ് എടുക്കും. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇവരുടെ മാനസിക ശാരീരിക ആരോഗ്യ നില നിരന്തരം വിലയിരുത്തും. വാക്‌സിന്‍ പരീക്ഷണത്തിന് ജനങ്ങള്‍ മുന്നോട്ടു വരണമെന്ന യുഎഇയുടെ ആഹ്വാനം വലിയ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ് മലയാളി സമൂഹം. കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്ത് തന്നെ മലയാളിക്ക് അഭിമാനത്തോടെ പറയാവുന്ന പേരിലൊരാളാണ് രണ്ടു കുട്ടികളുടെ അമ്മയായ വര്‍ഷ ശ്രീനിവാസ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…