ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്

Editor

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്.

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍(72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍ (65), തിരുവനന്തപുരം സ്വദേശി സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 222, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

കഴിഞ്ഞ 24 മണിക്കൂറിനകം 19140 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10091 ആണ്. 1167 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20896 ആണ്. ആകെ 362210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 150716 പേരാണ് നിരീക്ഷണത്തിലുള്ളത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 116418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 486 ആണ്.

തിരുവനന്തപുരത്ത് വലിയരീതിയില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവ് ആയി മാറുന്നു എന്നതാണ് രാജ്യത്തിന്റെ പൊതു സ്ഥിതി. കേരളത്തില്‍ ഇത് 36-ല്‍ ഒന്ന് എന്ന കണക്കിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവ് ആകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് 149 പേര്‍ കൂടി ഐഎസില്‍ ചേര്‍ന്നതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്

കണ്ടെയ്ന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങിയ പാസ്റ്റര്‍ക്ക് കോവിഡ്

Related posts
Your comment?
Leave a Reply