കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം: ഐഎസ്‌ഐഎസില്‍ അംഗങ്ങളായവര്‍ ഗണ്യമായ തോതിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭ

Editor

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ ഭീകരബന്ധത്തിന്റെ അടിവേരു തേടിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കിടെ നടുക്കുന്ന മറ്റൊരു റിപ്പോര്‍ട്ടു കുടി പുറത്തുവന്നു. കേരളത്തിലും കര്‍ണാടകയിലും ഭീകര സംഘടനയായ ഐഎസ്‌ഐഎസില്‍ അംഗങ്ങളായവര്‍ ഗണ്യമായ തോതിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭയാണ് വ്യക്തമാക്കിയത്. അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്ത് റിപ്പോര്‍ട്ടിലാണ് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.

2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180മുതല്‍ 200വരെ അംഗങ്ങളുണ്ടെന്നാണ് യുണൈറ്റഡ് നേഷന്‍സിന്റെ ഭീകരവാദ സംഘടനകളെ നിരീക്ഷിക്കുന്ന വിഭാഗം വ്യക്തമക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ എന്ന ഭീകരവാദ സംഘടന ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 150 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തരിച്ച അസിം ഉമറിന്റെ പിന്‍ഗാമിയായ ഒസാമ മഹമൂദാണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.”

റിപ്പോര്‍ട്ട് അനുസരിച്ച്, 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ.എസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ്- വിലയ) യില്‍ 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്ന് ഒരു അംഗരാജ്യം റിപ്പോര്‍ട്ട് ചെയ്തു. കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഗണ്യമായ എണ്ണം ഐഎസ്‌ഐഎല്‍ പ്രവര്‍ത്തകരുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘം ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്.

ഭീകരസംഘം തങ്ങഫുടെ അമാക് ന്യൂസ് ഏജന്‍സി വഴി, പുതിയ പ്രവിശ്യയുടെ അറബി നാമം ”വിലയാ ഓഫ് ഹിന്ദ്” (ഇന്ത്യ പ്രവിശ്യ) എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മുതിര്‍ന്ന ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈ അവകാശവാദം നിരസിച്ചിരുന്നു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന മേഖയില്‍ 2015ല്‍ രൂപീകരിച്ച ഖൊറാസന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഐസ്എസ് കശ്മീരില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നത് തീവ്രവാദ ബന്ധങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പണം നല്‍കിയ ഗള്‍ഫിലെ മൂന്ന് സംഘടനകളുമായി ചില മലയാളികള്‍ക്ക് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന ഫണ്ടിങ് ഉറവിടം സ്വര്‍ണക്കടത്താണെന്നും മനസിലായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പൗരത്വ ബില്‍ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്ന ചില ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഫണ്ടുകളുടെ വരവിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം നല്‍കിയത് മലയാളിപൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി യുവാവില്‍ നിന്നാണ് വിദേശ ഫണ്ട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്തെ മൂന്ന് എന്‍ജിനിയറിങ് കോളേജുകള്‍ക്ക് സ്വയംഭരണപദവി ലഭിച്ചു: സിലബസും പരീക്ഷയും സ്വന്തം

വെള്ളാപ്പള്ളി നടേശനെതിരേ യുവതിയുടെ ശബ്ദസാക്ഷ്യം വൈറലാകുന്നു

Related posts
Your comment?
Leave a Reply