കോവിഡ് 19; ഒമാന്‍ വീണ്ടും ലോക്ഡൗണിലേക്ക്

Editor

മസ്‌കത്ത്: കോവിഡ് 19 വ്യാപനം അനിയന്ത്രിതമായ പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ജൂലൈ 25 മുതല്‍ 15 ദിവസത്തേക്ക് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുന്നതിന് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരും.

പൊതുസ്ഥലങ്ങള്‍ അടച്ചിടും. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകില്ല. പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്പരാഗത മാര്‍ക്കറ്റുകളും ഇത്തവണ ഒഴിവാക്കി. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒത്തു ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മസ്‌കത്ത് ഗവര്‍ണറേറ്റ് ഉള്‍പ്പടെ നേരത്തെ രണ്ട് മാസത്തോളം ലോക്ഡൗണിലായിരുന്നു. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കും നിലനിന്നിരുന്നു. സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റും മസീറ ദ്വീപും നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമാനില്‍ 1619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി ഒമാനില്‍ നിന്ന് മൂന്ന് അധിക സര്‍വീസുകള്‍

Related posts
Your comment?
Leave a Reply