യമലോകത്ത് കാലന്‍ വരെ മാസ്‌ക് വച്ചാ നടക്കുന്നത്: മാസ്‌കിനുള്ള സ്ഥാനം അടിവരയിട്ട് പറഞ്ഞ് ഒരു ഹൃസ്വചിത്രം

Editor

കോവിഡ് പ്രതിരോധത്തില്‍ മാസ്‌കിനുള്ള സ്ഥാനം അടിവരയിട്ട് പറഞ്ഞ് ഒരു ഹൃസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യമലോകത്ത് നിന്ന് കര്‍ക്കിടകവാവിന് നാട്ടിലെത്തിയ പിതാവ് അവിടെ കാലന്‍ വരെ മാസ്‌കിട്ടോണ്ടാ നടക്കുന്നത് എന്ന വിവരം അറിയിക്കുന്നതാണ് ചിത്രത്തിന്റെ കാതല്‍. കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് പിതൃക്കള്‍ക്ക് വെള്ളമൂട്ട് ചടങ്ങ് നടത്താന്‍ നില്‍ക്കുന്ന മകന്റെ മുന്നില്‍ സ്വന്തം പിതാവ് പ്രത്യക്ഷപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. തലയിലെ കെട്ടും മൂക്കിലെ പഞ്ഞിക്കും പുറമേ എന്‍ 95 മാസ്‌കും ധരിച്ചാണ് പിതാവിന്റെ വരവ്. വന്ന വരവിന് ഒഴിച്ചു വച്ചിരിക്കുന്ന ഒരു പെഗ് പിടിപ്പിച്ച ശേഷം പരേതന്‍ മകനുമായി യമലോകത്തെ വിശേഷം പങ്കു വയ്ക്കുകയാണ്. ഇതിനിടെ മകന്‍ ഒരു മാസ്‌ക് എടുത്തു ധരിക്കുന്നു.

മൂക്കും വായയും മൂടി കെട്ടുന്നതിന് പകരം താടിയില്‍ ഫിറ്റ് ചെയ്തിരിക്കുകയാണ് മാസ്‌ക്. ഇത് കണ്ട് യമലോകത്ത് കാലന്‍ വരെ മാസ്‌ക് വച്ചാണ് നടക്കുന്നത് എന്ന അറിവ് പിതാവ് മകന് പകര്‍ന്നു നല്‍കുന്നു. നേരാം വണ്ണം മാസ്‌ക് ധരിക്കാത്ത നീ അടുത്തയാഴ്ച അവിടെ എത്തിക്കോളുമെന്നും അന്നേരം അവിടെ വച്ച് കാണാമെന്നും പറഞ്ഞ് പിതാവ് അപ്രത്യക്ഷനാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായ ആ ഹൃസ്വചിത്രം ഇവിടെ കാണാം.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

താന്‍ പാര്‍ട്ടി വിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് നുണപ്രചരണങ്ങളെന്നും വില്‍സണ്‍ വലിയകാല ;കുളനടയില്‍ വെച്ച് ബിജെപി നേതാക്കളോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു; എന്നാല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും പ്രവാസി കോണ്‍ഗ്രസ് നേതാവ്; ഫേസ്ബുക്ക് പോസ്റ്റിട്ട് മുങ്ങിയ നേതാവിനെ തപ്പി കോണ്‍ഗ്രസ് – ബിജെപി നേതാക്കളും

പ്രതിരോധ പ്രവര്‍ത്തനം പാളുന്നു എന്ന് വാര്‍ത്ത നല്‍കിയ ട്രൂവാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍. അജീഷ്‌കുമാര്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വൈറല്‍ ആയപ്പോള്‍

Related posts
Your comment?
Leave a Reply