മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തിയിരുന്നെന്ന് വിവരം

17 second read

തിരുവനന്തപുരം: ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ, മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തിയിരുന്നെന്ന് വിവരം. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി. ക്യാമറയില്‍ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് ഇവര്‍ ഫ്‌ളാറ്റിലെത്തിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള ക്യാമറാദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍.ഐ.എ. ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍നിന്ന് എന്‍.ഐ.എ. സംഘം വിവരം ശേഖരിച്ചു. ജൂണ്‍ 30-ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സിലെത്തിയ പാഴ്സല്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതര്‍ തുറന്നത്. ജൂലായ് അഞ്ചിനുതന്നെ സ്വപ്ന താമസസ്ഥലത്തു നിന്നു പോയിരുന്നു. ഇതിനുമുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറില്‍ ഫ്‌ളാറ്റില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …