താന്‍ പാര്‍ട്ടി വിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് നുണപ്രചരണങ്ങളെന്നും വില്‍സണ്‍ വലിയകാല ;കുളനടയില്‍ വെച്ച് ബിജെപി നേതാക്കളോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു; എന്നാല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും പ്രവാസി കോണ്‍ഗ്രസ് നേതാവ്; ഫേസ്ബുക്ക് പോസ്റ്റിട്ട് മുങ്ങിയ നേതാവിനെ തപ്പി കോണ്‍ഗ്രസ് – ബിജെപി നേതാക്കളും

Editor

സ്വന്തം ലേഖകന്‍

പത്തനംതിട്ട:താന്‍ പാര്‍ട്ടി വിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് നുണപ്രചരണങ്ങളെന്നും പ്രവാസി കോണ്‍ഗ്രസ് നേതാവും ഒഐസിസി ജിദ്ദാ കമ്മിറ്റി അംഗവുമായ വില്‍സണ്‍ വലിയകാലയുടെ ഫേസ് ബുക്ക് പോസ്റ്റ്. ബിജെപി അംഗത്വം സ്വീകരിച്ചു എന്ന ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വില്‍സണ്‍ വലിയ കാലയുടെ വിശദീകരണ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.കുളനടയില്‍ വെച്ച് ബിജെപി നേതാക്കളോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നതായും എന്നാല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും പ്രവാസി കോണ്‍ഗ്രസ് നേതാവ് പറയുന്നു.

എന്തായാലും ഈ പ്രവാസി നേതാവിനെ തപ്പി കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ നെട്ടോട്ടത്തിലാണ് .ഫോണില്‍ ബന്ധപ്പെട്ടാല്‍ ഇദ്ദേഹം പരിതിക്ക് പുറത്താണ്. വാട്‌സാപ്പിലും ലഭ്യമല്ല. നേതാവ് മുങ്ങിയതിലൂടെ കോണ്‍ഗ്രസ് – ബിജെപി ക്യാമ്പുകള്‍ ഒരേ പോലെ വെട്ടിലായിരിക്കുകയാണ്.
വില്‍സണ്‍ വലിയകാലയെ തപ്പി കണ്ട് പിടിച്ചാല്‍ മാത്രമേ ഇപ്പോള്‍ താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് ചോദിച്ചറിയാന്‍ സാധിക്കൂ എന്നും ട്രോളുകള്‍ വരുന്നുണ്ട്.

Good evening all. Today there’s been a lot of rumours about me. It is true that I attended a meeting with the BJP…

Posted by Wilson Valiyakala on Wednesday, 8 July 2020

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രമുഖ പ്രവാസി കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് നേതൃത്വം

യമലോകത്ത് കാലന്‍ വരെ മാസ്‌ക് വച്ചാ നടക്കുന്നത്: മാസ്‌കിനുള്ള സ്ഥാനം അടിവരയിട്ട് പറഞ്ഞ് ഒരു ഹൃസ്വചിത്രം

Related posts
Your comment?
Leave a Reply