ലോകത്തിതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,599 ആയി

16 second read

വാഷിങ്ടണ്‍:ലോകത്തിതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,599 ആയി. 1,23,78,780 പേരെയാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 71,82,394 പേര്‍ രോഗ മുക്തരായി. 46.39 ലക്ഷം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 58,454 പേരുടെ നില ഗുരുതരമാണ്.

യുഎസ്സില്‍ 32.20 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1.36ലക്ഷം പേര്‍ മരിച്ചു. 61,067 ആണ് അമേരിക്കയില്‍ ഒറ്റ ദിവസത്തിനിടെ സ്ഥിരീകരിച്ച പുതിയ കേസുകള്‍. യുഎസ് കഴിഞ്ഞാല്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 17.59 ലക്ഷം പേരിലാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7.94 ലക്ഷം കടന്നു. ഇതുവരെ 25,000ത്തിലധികം പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

ബ്രസിലിലെ അവസ്ഥ അതി ഗുരുതരമായി തുടരുകയാണ്. ഒറ്റദിവസത്തിനിടെ 1,100ലധികം പേരാണ്ബ്രസീലില്‍ മരിച്ചത്. 43000 ഓളമാണ് ബ്രസീലില്‍ പുതുതായി സ്ഥിരീകരിച്ച കോവിഡ് കേസുകള്‍.ബ്രസീല്‍ പ്രസിഡന്റ ജെയിര്‍ ബൊല്‍സനാരോയ്ക്ക് ഈ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആഫ്രിക്കയില്‍ കോവിഡ് വ്യാപനത്തിന് വലിയ വേഗമാണ് കൈവരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതര്‍ 2.25ലക്ഷമായി. 3,602 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…