ഷാര്‍ജ: ഷാര്‍ജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. ഷാര്‍ജ മീഡിയാ ഓഫീസ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി.
വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. ഷെയ്ഖ് ഡോ. സുല്‍ത്താന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മൃതദേഹം ഷാര്ജയിലെത്തിയതു മുതല്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.