പ്രമുഖ പ്രവാസി കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് നേതൃത്വം

16 second read

പത്തനംതിട്ട: പ്രവാസി കോണ്‍ഗ്രസ് നേതാവും ഒഐസിസി ജിദ്ദ കമ്മിറ്റി അംഗവുമായ വില്‍സണ്‍ വലിയകാല ബി ജെപി പാളയത്തില്‍ എത്തിയതിന്റെ ഞെട്ടല്‍ മാറാതെ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍.കഴിഞ്ഞ ദിവസങ്ങളില്‍ ഡിസിസി ആസ്ഥാനത്ത് സജീവ സാനിധ്യമായ പ്രവാസി കോണ്‍ഗ്രസ് നേതാവിന്റെ ചുവടുമാറ്റം കോണ്‍ഗ്രസ് ക്യാമ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനായ ഇയാള്‍ പാര്‍ട്ടിയുടെയും, പോഷക സംഘടനകളുടെയും പ്രാധനപ്പെട്ട’ഫണ്ടര്‍’ കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനുമായി ഹൃദയ ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടിവി വിതരണ പരിപാടിയിലും പങ്കെടുത്തിരുന്നു. ടിവികള്‍ വാങ്ങി നല്‍കിയതും വില്‍സണ്‍ വലിയകാലയാണ്.ജില്ലാ പ്രസിഡന്റായി എം.ജി കണ്ണന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വേദിയിലെ സജീവ സാനിധ്യമായിരുന്നു ഇദ്ദേഹം.

പ്രഥമ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളും, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമുള്‍പ്പടെ സദസ്സില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഈ പ്രവാസി നേതാവിന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിച്ച അതിരുവിട്ട സ്‌നേഹം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടവരുത്തീയിരുന്നു.സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയില്‍ എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് കുര്യനില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്.ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും ചടങ്ങില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…