യുഎഇയില്‍ പുതുതായി 532 പേര്‍ക്ക് കോവിഡ് :ആകെ രോഗികളുടെ എണ്ണം 52,600

Editor

ദുബായ്: യുഎഇയില്‍ പുതുതായി 532 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 52,600 ആയി. രണ്ടു പേര്‍ മരിക്കുകയും 993 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണം-326.
രാജ്യത്ത് ആകെ 41,721 പേര്‍ക്ക് രോഗം ഭേദമായതായും 10,560 പേര്‍ ചികിത്സയിലുള്ളതായും അധികൃതര്‍ അറിയിച്ചു. 10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി. അടുത്ത 60 ദിവസത്തിനകം 20 ലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്നും അറിയിച്ചു. പ്രതിദിനം ഏകദേശം 33.33 പേര്‍ക്ക് പരിശോധന നടത്തും. ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും രാജ്യത്ത് 60 ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടെങ്കിലും 78% പേരിലും രോഗം ഭേദമാകുന്നണ്ട്.

കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവരുടെ ആരോഗ്യ സ്ഥിതി സ്ഥിരതയുള്ളതാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും കൂടി

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

Related posts
Your comment?
Leave a Reply