കുരിശടിക്ക് മുന്നില്‍ മൂന്നു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം:മാതാവും ഡിവൈഎഫ്ഐ നേതാവായ കാമുകനും പിടിയില്‍

17 second read

അടൂര്‍: മരുതിമൂട് സെന്റ് ജൂഡ് കുരിശടിക്ക് മുന്നില്‍ മൂന്നു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവും ഡിവൈഎഫ്ഐ നേതാവായ കാമുകനും പിടിയില്‍. മാതാവ് മാരൂര്‍ സ്വദേശിനി ലിജി (40), കാമുകനും ഓട്ടോറിക്ഷ ഡ്രൈവറും ഡിവൈഎഫ്ഐ നേതാവുമായ അജയ് (ടിറ്റോ-32) എന്നിവരാണ് പിടിയിലായത്. ലിജി ഭര്‍ത്താവ് ഉപേക്ഷിച്ച് നില്‍ക്കുകയാണ്. അജയ് ഭാര്യയുമായി പിണങ്ങി താമസിക്കുകയാണ്.

മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പൊലീസ് കുഞ്ഞിനെ എടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി.
കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയാന്‍ ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പക്ഷേ, വ്യക്തമായ ദൃശ്യം ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.

ഡിവൈഎസ്പിയുടെ സ്‌ക്വാഡിലെ ശരത്, ബിജു എന്നീ പൊലീസുകാര്‍ ചേര്‍ന്ന് നടത്തിയ സമര്‍ഥമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികള്‍ പിടിയിലായത്. ഒരു ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന വിവരം ഇവര്‍ക്ക് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട അവ്യക്തമായ ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മാരൂര്‍ കടന്ന് ഈ ഓട്ടോറിക്ഷ മാത്രം പോയിട്ടില്ലെന്ന് പൊലീസുകാര്‍ക്ക് മനസിലായി. ഓട്ടോയുടെ പിന്നില്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. ഈ അടയാളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഓട്ടോയെയും ഡ്രൈവറെയും തിരിച്ചറിഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഓട്ടോഡ്രൈവര്‍ അജയ്ക്ക് ലിജിയുമാി ബന്ധമൂണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ലിജിയെ പൊലീസ് ചോദ്യം ചെയതതോടെ അജയ് മുങ്ങി. ലിജി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ വച്ചാണ് പ്രസവിച്ചത്. നാണക്കേട് മറയ്ക്കാന്‍ വേണ്ടിയാണ് ഉപേക്ഷിച്ചത്. ലിജിക്ക് നേരത്തേ ഒരു കുട്ടിയുണ്ട്. അജയ് ആണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പള്ളിക്ക് മുന്നില്‍ തള്ളാമെന്ന് പറഞ്ഞതെന്നും ലിജി മൊഴി നല്‍കിയിട്ടുണ്ട്. ഒളിവിലായിരുന്ന അജയിനെ ഇന്ന് രാവിലെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …