ഒമാനില്‍ 200 കടന്ന് കോവിഡ് മരണം: 177 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്

16 second read

മസ്‌കത്ത്: ശനിയാഴ്ച പത്ത് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഒമാനില്‍ 200 കടന്ന് കോവിഡ് മരണം. 14 മലയാളികള്‍ ഉള്‍പ്പടെ 203 പേര്‍ ഇതിനോടകം മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1177 പേര്‍ക്കാണ് ഇന്ന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 969 പേരും സ്വദേശി പൗരന്‍മാരാണ്. 208 പ്രവാസികളും.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 45,106 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 59 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്ത് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 452 ആയി ഉയര്‍ന്നു. ഇവരില്‍ 116 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
799 പേര്‍ കൂടി കോവിഡ് മുക്തരായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗമുക്തി നേടിയവര്‍ 26,968 ആയി. ഒരു ദിവസത്തിനിടെ 2,992 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…