ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം

Editor

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളി സംഘത്തിന് 1.5 കോടി ദിര്‍ഹ (30.5 കോടി രൂപ)മാണ് സമ്മാനം ലഭിച്ചത്. ദുബായ് ജെഎല്‍ടിയിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന്‍ ഓഫിസറായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനാര്‍ഹരായ 20 അംഗ സംഘത്തില്‍ ഒരു ബംഗ്ലദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും.

ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്നു ടിക്കറ്റെടുക്കുന്നത് പതിവാക്കിയ നൗഫലിനോട് ഇത്തവണ ഭാര്യ ഷറീന ഒരു ഉപാധിവച്ചു. ഒട്ടേറെ പാവപ്പെട്ടവര്‍ ചേര്‍ന്നാണല്ലോ ടിക്കറ്റെടുക്കുന്നത്. അവര്‍ക്കൊരു ഉപകാരമാകണമെങ്കില്‍ ഹോട്ട് നമ്പര്‍ തിരഞ്ഞെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന ഉപാധി അംഗീകരിച്ചാണ് ടിക്കറ്റെടുത്തത്. രണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി ടിക്കറ്റ് വലിച്ചെറിഞ്ഞ സമയത്താണ് ബിഗ് ടിക്കറ്റില്‍നിന്ന് വിളി വന്നത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യുഎഇയില്‍ കോവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ മരിച്ചു: മരണസംഖ്യ 315

യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും കൂടി

Related posts
Your comment?
Leave a Reply