നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ലിംഗം ഉദ്ധരിച്ച് നിന്നാല്‍ കോവിഡിന്റെ ലക്ഷണമോ?

16 second read

സാധാരണഗതിയില്‍ കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത് ശക്തമായ പനയും തൊണ്ടവേദനയുമാണ്. എന്നാല്‍ ഒരു കോവിഡ് രോഗിയില്‍ ഇതുവരെ കാണാത്തൊരു രോഗലക്ഷണം കണ്ടു അമ്പരക്കുകയാണ് ഡോക്ടര്‍മാര്‍.

കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ 62 കാരനായ രോഗിക്ക് നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ലിംഗം ഉദ്ധരിച്ച് നിന്നതാണ് ആശങ്കയുണ്ടാക്കിയത്. ഇനിയും പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാത്ത വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ ജേണല്‍ ഓഫ് എമര്‍ജന്‍സി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ കേസ് റിപ്പോര്‍ട്ടിന്റെ വിഷയമാണ്. ലൈംഗിക ഉത്തേജനത്തിന് പുറത്ത് ലിംഗം പതിവിലും കൂടുതല്‍ നേരം നിവര്‍ന്നുനില്‍ക്കുന്ന ഒരു മെഡിക്കല്‍ അവസ്ഥ വൈറസിന്റെ പാര്‍ശ്വഫലമാണെന്ന് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വിദഗ്ദ്ധര്‍ അദ്ദേഹത്തിന്റെ കേസ് ഉപയോഗിക്കുന്നു.

കേസ് റിപ്പോര്‍ട്ട് അനുസരിച്ച്, പാരീസിനടുത്തുള്ള ലെ ചെസ്‌നെയിലെ സെന്റര്‍ ഹോസ്പിറ്റലര്‍ ഡി വെര്‍സൈലസിലാണ് കോവിഡ് രോഗിയില്‍ ഈ അപൂര്‍വ പ്രതിഭാസം കണ്ടെത്തിയത്. പനി, വരണ്ട ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായാണ് അയാള്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ആന്റിബയോട്ടിക്കുകള്‍ നല്‍കി തിരിച്ചയച്ചു. പക്ഷേ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തി. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) എന്ന് തിരിച്ചറിഞ്ഞ് ചികിത്സയും തുടങ്ങി. അതിനിടയില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.

ജലദോഷവും വയറിളക്കവും മൂലം ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങിയ രോഗി പിന്നീട് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തിടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനിടയിലാണ് രോഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിലായി കാണപ്പെട്ടത്. ഈ അവസ്ഥ മാറാതെ തുടര്‍ന്നപ്പോള്‍ ഐസ് പാക്ക് വെച്ചെങ്കിലും ഗുണമുണ്ടായില്ല. തുടര്‍ന്ന് ലിം?ഗത്തിലെ രക്തം കുത്തിയെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കി. കോവിഡിന്റെ അപകടകരമായ പാര്‍ശ്വഫലമാണ് രക്തം കട്ടപിടിക്കുന്നത്, കൊറോണ വൈറസ് ബാധിച്ച നിരവധി രോഗികളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്, പിന്നീട് രക്തദമനിയില്‍ കുത്തിവയ്പ്പ് നല്‍കിയപ്പോഴാണ് ലിഗം പൂര്‍വ്വാവസ്ഥയില്‍ എത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…