പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന

Editor

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. സ്ഥിതിഗതികള്‍ വഷളാക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

‘ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ സ്ഥിഗതികള്‍ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുത്’ ചൈനീസ് വക്താവ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം എടുത്ത് പറയാതെ ആയിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലഡാക്കിലെത്തിയത്. ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയിലെ ഒരംഗം ലഡാക്ക് സന്ദര്‍ശിക്കുന്നത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ കമിതാക്കളുടെ ‘രതി ലീലകള്‍’

നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ലിംഗം ഉദ്ധരിച്ച് നിന്നാല്‍ കോവിഡിന്റെ ലക്ഷണമോ?

Related posts
Your comment?
Leave a Reply