ജെയിംസ് ബോണ്ട് നായിക ‘സോണിയ’ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം

18 second read

ഡോ. നോ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഉര്‍സുല ആന്ദ്രേസിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഓണ്‍ലൈനില്‍ വലിയ രീതിയില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പഴയകാല ചിത്രം എന്ന രീതിയിലാണ് ഈ ചിത്രം പ്രചരിക്കപ്പെടുന്നത്.പല പോസ്റ്റുകളിലും സോണിയയുടെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അതിലെ ചില കമന്റുകള്‍ അത് സോണിയ ഗാന്ധിയാണെന്ന തരത്തിലുള്ളതാണ്.

ഉര്‍സുല ആന്ദ്രേസിന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ ചിത്രം കാണാം. ജെയിംസബോണ്ട് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ കാന്‍ഡിഡ് ഫോട്ടോ ആണിത്. സിനിമയുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുന്ന ഐഎംഡിബി (IMDb) ഗാലറിയിലും ഇതേ ചിത്രമുണ്ട്. സംവിധായകന്‍ ടെറന്‍സ് യങ്, ഉര്‍സുല ആന്ദ്രേസ്, ജെയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച ഷോണ്‍ കോണറി എന്നിവരാണ് ഈ ചിത്രത്തിലുള്ളത്.സമാനമായ രീതിയില്‍ മുമ്പും സോണിയ ഗാന്ധിയുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …