ലോകമാകെ കോവിഡ് രോഗബാധിതര്‍ ഒരു കോടി: മരണം 5 ലക്ഷത്തോടടുത്തായി

16 second read

ലോകമാകെ കോവിഡ് രോഗബാധിതര്‍ ഒരു കോടി. മരണം 5 ലക്ഷത്തോടടുത്തായി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കോവിഡ് കേസുകള്‍ 99.83 ലക്ഷം പിന്നിട്ടു. മരണം 4.98 ലക്ഷം കടന്നു. ഇതുവരെ രോഗം ഭേദമായവര്‍ 54 ലക്ഷം.

പ്രതിദിനം 2 ലക്ഷത്തോളം പുതിയ കേസുകളാണ് ഇപ്പോള്‍ ലോകമാകെ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ രോഗികളുടെ പ്രതിദിന കണക്കില്‍ ഇന്ത്യ ലോകത്ത് മൂന്നാമതാണ്; ഒന്നാമതു യുഎസും രണ്ടാമതു ബ്രസീലുമാണ്.

വെള്ളിയാഴ്ച 3 രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: യുഎസ് 47,431, ബ്രസീല്‍ 46,907, ഇന്ത്യ 18,552. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതും മരണസംഖ്യയില്‍ എട്ടാമതുമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …