‘ജയഭാരതിക്കൊപ്പം കെട്ടിമറിഞ്ഞ 17കാരന്‍ പയ്യന്‍’ രതിച്ചേച്ചിയുടെ പപ്പു അറുപതിലെത്തി

18 second read

കൃഷ്ണചന്ദ്രന്‍.ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. അറുപതുകളുടെ ഹരമായിരുന്ന ജയഭാരതിക്കൊപ്പം കെട്ടിമറിഞ്ഞ പതിനേഴുകാരന്‍ പയ്യന്‍. രതിച്ചേച്ചിയുടെ സ്വന്തം പപ്പു. ആ പപ്പു ഇപ്പോഴിതാ അറുപതിലേക്ക് കടക്കുന്നു. അതേ നടനും ഗായകനുമായ കൃഷ്ണചന്ദ്രനും മോഹന്‍ലാലിന് പിന്നാലെ 60 ക്ലബില്‍ അംഗത്വം എടുത്തിരിക്കുകയാണ്.

‘അല്ലിയിളംപൂവോ ഇല്ലിമുളംതേനോ…’മംഗളംനേരുന്നു എന്നചിത്രത്തില്‍
കൃഷ്ണചന്ദ്രന്‍ പാടിയ ഈഗാനം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.
അത്രമേല്‍ ഹൃദയഹാരിയായ ഗാനമാണ്. 80കളില്‍ അനേകംഹിറ്റുകള്‍
നമുക്ക്നല്‍കിയ ഗായകനാണ് കൃഷ്ണചന്ദ്രന്‍. ‘സൗഗന്ധികങ്ങള്‍വിടര്‍ന്നു….’
(മഹാബലി), ‘മഞ്ഞുംകുളിരും കുഞ്ഞിക്കിളിയും…’ (സന്ധ്യക്ക് വിരിഞ്ഞപൂവ്),
‘വനശ്രീമുഖംനോക്കി വാല്‍ക്കണ്ണെഴുതുമീ….'(രംഗം), ‘കുപ്പിണിപ്പട്ടാളം നിരനിര….’ (ഒന്നാണ്നമ്മള്‍), ‘നാലുകാശും കൈയില്‍വച്ച്….'(ചക്കരയുമ്മ),
‘സംഗമം ഈ പൂങ്കാവനം…’ (കൂടുംതേടി), ‘ചേരുന്നു ഞങ്ങളൊന്നായ്….’ (കഥഇതുവരെ), ‘ബാഗീജീന്‍സും ടോപ്പുമണിഞ്ഞ്…’ (സൈന്യം)
അങ്ങനെ എത്രയെത്ര ഹിറ്റുകളാണ് കൃഷ്ണചന്ദ്രന്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നത്.

നല്ലൊരുഗായകനായിട്ടും പിന്നീട് കുറേക്കാലം കൃഷ്ണചന്ദ്രന്റെ പാട്ടുകളൊന്നും ഉണ്ടായില്ല. ബി.എ. സംഗീതത്തില്‍ ഒന്നാം റാങ്കോടെ പാസ്സായ ഒരാള്‍ ആരുടെയും വീട്ടുപടിക്കല്‍ചെന്ന് യാചിക്കേണ്ട കാര്യവുമില്ലല്ലോ.

കൃഷ്ണചന്ദ്രന്‍ അതിന് തയ്യാറുമായില്ല. പഴയകാലമൊക്കെപോയി.
ഇന്ന് ഇത്തരം ശബ്ദങ്ങളെയൊന്നും ആര്‍ക്കുംവേണ്ട. സിനിമയില്‍,
പണ്ടുണ്ടായിരുന്ന ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം ഇന്ന് അസ്തമിച്ചിരിക്കുന്നു.ആരുടെയൊക്കൊയോ പിടിയിലാണിന്ന്
സിനിമാലോകം. എന്തിനേറെപറയുന്നു, മലയാളസിനിമയുടെ സംഗീത ചരിത്രം പറയുമ്പോള്‍പോലും കൃഷ്ണചന്ദ്രനെപോലുള്ള ഗായകരുടെപേര്
പരാമര്‍ശിക്കപ്പെടാതെ പോകുന്നത് നീതികേടു തന്നെയാണ്.

1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ കണ്ടവരാരും
അതിലെ പപ്പു എന്നകഥാപാത്രത്തെ മറക്കില്ല. സംവിധായകന്‍
പത്മരാജനാണ് കൃഷ്ണചന്ദ്രന് സിനിമയില്‍ അവസരം നല്‍കിയത്.
കൃഷ്ണചന്ദ്രനെന്ന പുതുമുഖ കുട്ടിനടന്റെ കൈയില്‍ പപ്പുവെന്ന കഥാപാത്രം ഭദ്രമായിരുന്നു. സംഗീതം പഠിച്ചിട്ടും അഭിനയ മോഹമായിരുന്നു കൂടുതല്‍.
പിന്നീട് കൃഷ്ണചന്ദ്രന് ലഭിച്ചതിലേറെയും അതേ ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. ഒടുവില്‍ ഐ.വി.ശശിയാണ് ‘ഇണ’ എന്ന ചിത്രത്തിലൂടെ കൃഷ്ണചന്ദ്രനെ പിന്നണി ഗായകനാക്കിയത്. ‘വെള്ളിച്ചില്ലം വിതറി….” ‘അരളിപൂങ്കാടുകള്‍…..’ ‘കിനാവിന്റെവരമ്പത്ത്…’ എന്നീ മൂന്നുഗാനങ്ങളും സൂപ്പര്‍ഹിറ്റ്. അവിടെ നിന്നങ്ങോട്ട് കൃഷ്ണചന്ദ്രന്‍ പാട്ടുകളിലൂടെ കുതിക്കുകയായിരുന്നു.

ചിറ്റൂര്‍ കോളേജില്‍നിന്നും ബി.എ മ്യൂസിക്കില്‍ ഒന്നാംറാങ്കോടെയാണ് കൃഷ്ണചന്ദ്രന്‍ പാസ്സായത്. പിന്നീട് മദ്രാസില്‍ എം.എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും സിനിമയിലെ തിരക്കു കാരണം പഠനം ഉപേക്ഷിച്ചു.
നടന്‍, ഗായകന്‍, അവതാരകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍
കൃഷ്ണചന്ദ്രനെ ഉയര്‍ത്തിയതിന്റെയൊക്കെ പിന്നില്‍ ഐ. വി.ശശിയെന്ന സിനിമാ മാന്ത്രികന്റെ പിന്തുണയും അനുഗ്രഹവുമുണ്ടായിരുന്നു.
രണ്ടുതവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയഅവാര്‍ഡ് കൃഷ്ണചന്ദ്രന് ലഭിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍, വിനീത്, ഫഹദ് ഫാസില്‍ തുടങ്ങിയ യുവനടന്മാര്‍ക്കൊക്കെ ആദ്യ കാലത്ത് ശബ്ദം നല്‍കിയത് കൃഷ്ണചന്ദ്രനായിരുന്നു.

മലയാളത്തില്‍ നിന്നും അര്‍ഹിക്കുന്ന ഒരു ബഹുമതിയും നല്‍കിയതുമില്ല.
ഇപ്പോള്‍ അമൃത ടിവി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ് കൃഷ്ണചന്ദ്രന്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…