പ്രവാസികളുടെ മടക്ക യാത്രയുടെ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക്

17 second read

മസ്‌കത്ത്: പ്രവാസികളുടെ മടക്ക യാത്രയുടെ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക്. നാലാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് (വെള്ളി) മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നു. 177 മുതിര്‍ന്നവരും രണ്ട് കുട്ടികളുമാണ് യാത്രക്കാര്‍.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള 33-ാമത് വിമാന സര്‍വീസ് ആണിത്. അതിനിടെ, നാലാം ഘട്ടത്തില്‍ ഒമ്പത് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവയില്‍ ഏഴ് വിമാനങ്ങളും കേരളത്തിലേക്കാണ്. ഭുവനേശ്വറിലേക്കും ഗോവയിലേക്കുമാണ് മറ്റു സര്‍വീസുകള്‍. ഗോവയിലേക്ക് ഇന്‍ഡിഗോ ആണ് സര്‍വീസ് നടത്തുക.

കൊച്ചിയിലേക്ക് മൂന്ന് സര്‍വീസുകളും തിരുവനന്തപുരത്തേക്ക് രണ്ടും കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഓരോ സര്‍വീസുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…