ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു

16 second read

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. പുതുതായി 1517 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണം 53,296 ആയി. 51 വയസുള്ളയാളാണ് മരണമടഞ്ഞത് എന്നല്ലാതെ ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 5,872 പേരില്‍ നടത്തിയ പരിശോധനയിലാണ് 1517 പേരില്‍ രോഗം സ്ഥിരീകരിച്ചത്.

1965 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 53,296 ആയി ഉയര്‍ന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 76,588 ആണ്. നിലവില്‍ 23,222 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,80,665 എത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…