കോവിഡ് 19: അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

Editor

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോള്‍ അമേരിക്കയില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കോവിഡ് ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്.പ്രകാരമുള്ള കണക്കാണിത്.

ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. അതേ സമയം തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം 15691 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അതേ സമയം അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്‍.

ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56.81 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചത് 3.52 ലക്ഷം പേരാണ്.

24.30 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.99 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.46 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പന്തളം ബാലന്റെ ഗാനമേള; സംഗീതമയമാക്കാന്‍ മാളവികയും

എം.പി.വീരേന്ദ്രകുമാര്‍ എംപിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

Related posts
Your comment?
Leave a Reply