ഉത്രയുടെ ഒരുവയസ്സുള്ള കുഞ്ഞിനെയും ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും കാണാനില്ലെന്ന്

16 second read

കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഒരുവയസ്സുള്ള കുഞ്ഞിനെയും ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും കാണാനില്ലെന്ന് പോലീസ്. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഉത്തരവിട്ടിരുന്നു. മറ്റ് എവിടേക്കൊ ഇവര്‍ കുട്ടിയുമായി മാറി നില്‍ക്കുന്നതായി കരുതുന്നുവെന്ന് പോലീസ് പറഞ്ഞു.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാന്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടു തരില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് അഞ്ചല്‍ പോലീസില്‍നിന്ന് പോലീസ് ഓഫീസറുമായി ഉത്രയുടെ അച്ഛനും ബന്ധുക്കളും അടൂര്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു. കുഞ്ഞ് സൂരജിന്റെയോ ബന്ധുവീടുകളിലോ ഇല്ലെന്ന് പോലീസുകാരില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. കുഞ്ഞിനെ ഈ അവസരത്തില്‍ കാണാനില്ലെങ്കില്‍, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടര്‍ന്ന് അഞ്ചല്‍ സി.ഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂര്‍ സി ഐയാണ്  കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുട്ടിയുമായി ഇവര്‍ മാറിനില്‍ക്കുന്നെന്ന സംശയമാണ് പോലീസിനുള്ളത്. കുട്ടിയെ എറണാകുളത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് സൂരജിന്റെ അച്ഛനും സഹോദരിയും പോലീസിനോട് പറഞ്ഞത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…