തിരികെ മടങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിച്ച പ്രവാസി മലയാളികള്‍ക്ക് കൈതാങ്ങായി ബഹ്‌റൈന്‍ ഒഐസിസി യൂത്ത് വിംഗ്;ജന്മനാട്ടിലേക്കെത്താന്‍ വിമാന ടിക്കറ്റ് നല്‍കിയത് അഞ്ച് പേര്‍ക്ക്

16 second read

സ്വന്തം ലേഖകന്‍

മനാമ : ഒഐസിസി യൂത്ത് വിംഗ് ബഹ്റൈന്‍ കമ്മിറ്റി യൂത്ത് കെയറിന്റെ ഭാഗമായി നാട്ടില്‍ പോകുവാന്‍ ടിക്കറ്റ് എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി നല്‍കുന്ന 13 ടിക്കറ്റില്‍ നാലാമത്തെയും അഞ്ചാമത്തേയും ടിക്കറ്റുകള്‍ കൈമാറി. തിരുവനന്തപുരം സ്വദേശികളയാ രണ്ട് പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. ശാരീരിക അവശതമൂലം കഷ്ടതയിലായ ഒരു വ്യക്തിയും, ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ട് നേരിട്ട മറ്റൊരു വ്യക്തിക്കുമാണ് ടിക്കറ്റ് നല്‍കിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ബഹ്റൈന്‍ ല്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ മൂന്ന് യാത്രക്കാര്‍ക്ക് ഒഐസിസി യൂത്ത് വിംഗ് ടിക്കറ്റുകള്‍ നല്‍കിയിരുന്നു.

തികച്ചും അര്‍ഹരായ വ്യക്തികള്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുന്നതെന്നും ടിക്കറ്റുകള്‍ നല്‍കുന്നത് അര്‍ഹരായവര്‍ക്ക് തന്നെയാണോ എന്ന് പരിശോധിക്കുന്നതിനായി പ്രത്യേക കമ്മിറ്റി യും പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഒഐസിസി യൂത്ത് വിംഗ് ഇത് വരെ അഞ്ച് ടിക്കറ്റുകള്‍ നല്‍കിയെന്നും ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം പറഞ്ഞു. ടിക്കറ്റുകള്‍ ഒഐസിസി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം, ഒഐസിസി പ്രസിഡന്റ് ബിനു കുന്നംന്താനം എന്നിവര്‍ കൈമാറി,ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, യൂത്ത് വിംഗ് സെക്രട്ടറി നിസാര്‍ കുന്നംകുളത്തിങ്കല്‍, സെക്രട്ടറി മാത്യൂസ് വാളക്കുഴി, ഷാജി തങ്കച്ചന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാട്ടിലേക്ക് പോകുന്നവര്‍ക്കുള്ള മെഡിക്കല്‍കിറ്റ് ചാരിറ്റിവിംഗ് സെക്രട്ടറി മനു മാത്യു കൈമാറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …