ഖത്തറില്‍ രണ്ട് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു

16 second read

ദോഹ: ഖത്തറില്‍ രണ്ട് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ മരണനിരക്ക് 23 ആയി ഉയര്‍ന്നു. 1,501 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗസംഖ്യ 43,714 എത്തി. അതേസമയം സുഖം പ്രാപിച്ചവരുടെ എണ്ണം 9,170 ആണ്.

66 53 ഉം വയസുള്ളവരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മരണമടഞ്ഞ ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയം പ്രവാസികളാണോ സ്വദേശികളാണോ മരണമടഞ്ഞതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണനിരക്കില്‍ പെട്ടെന്നുള്ള വര്‍ധന ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. മേയ് 19 വരെ മരണനിരക്ക് 15 ആയിരുന്നു. 20 മുതല്‍ക്കാണ് മരണനിരക്കില്‍ ഗണ്യമായ വര്‍ധന.

34,521 പേരാണ് ചികിത്സയിലുള്ളത്. 3,349 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,501 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,88,143 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…