ഡല്‍ഹിയില്‍ ആശങ്കയുയര്‍ത്തി കോവിഡ്-19 ബാധിതര്‍ 12000 കടന്നു

18 second read

ന്യൂഡല്‍ഹി: നാലാംഘട്ട അടച്ചിടലില്‍ പൊതുജീവിതം ഏറക്കുറെ സാധാരണനിലയില്‍ തിരിച്ചെത്തിയ ഡല്‍ഹിയില്‍ ആശങ്കയുയര്‍ത്തി കോവിഡ്-19 കേസുകളുടെ എണ്ണം അതിവേഗം ഉയരുന്നു. വെള്ളിയാഴ്ച പുതുതായി 660 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 12000 കടന്നു. ഇതുവരെ ഒറ്റദിവസം രേഖപ്പെടുത്തിയ ഉയര്‍ന്നനിരക്ക്. പുതുതായി 14 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 200 കടന്നു. ജൂലായ്-ഓഗസ്റ്റില്‍ മാസങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാനിടയുണ്ടെന്ന് പ്രതിരോധസമിതിയുടെ അധ്യക്ഷനായ ഡോ. എസ്.കെ. സരിന്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍, 6,214 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 5,897 പേര്‍ രോഗമുക്തി നേടി. കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 79 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍, ഡല്‍ഹി പൂര്‍ണമായി റെഡ് സോണിലാണ്. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍വേണ്ടി റെഡ് സോണ്‍ പുനഃക്രമീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 25 ലക്ഷത്തിലധികം പേര്‍ സഞ്ചരിക്കുന്ന ഡല്‍ഹി മെട്രോ സര്‍വീസും വൈകാതെ പുനഃരാരംഭിക്കാനുള്ള നീക്കത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…