ലോക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിപ്പോയ ഡോക്ടറും നേഴ്‌സുമാരുമടങ്ങുന്ന സംഘത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത് ഹൈബി ഈഡന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന്; മലയാളി സംഘത്തിന് കൈതാങ്ങായി രാഹുല്‍ ഗാന്ധിയും

16 second read

കൊച്ചി:ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്ര യിലെ ദോഡാമാര്‍ഗ്ഗില്‍ കുടുങ്ങിയ പള്ളുരുത്തി സ്വദേശിനി ഡോക്ടര്‍ ദീപ്തിയും നഴ്‌സുമാരുമുള്‍പ്പടെയുള്ള സംഘത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത് ഹൈബി ഈഡന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന്.
ലോക്ഡൗണ്‍ ആരംഭിച്ച അന്നു മുതല്‍ നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.രണ്ട് തവണ നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ക്യാന്‍സലായി.ജോലിയും ഇവര്‍ക്ക് നഷ്ടമായിരുന്നു.

ഗോവയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രയിന്‍ ടിക്കറ്റ് ഇവര്‍ക്ക് ലഭ്യമായിരുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ഗോവയിലെത്തിയാല്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നതാണ് പ്രശ്‌നമായത്.ഹൈബി ഈഡന്‍ എംപിയെ വിളിക്കാന്‍ ബന്ധുക്കളാണ് നിര്‍ദ്ദേശം നല്‍കിയത് .എംപിയെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു ,ഇതിന്റെഅടിസ്ഥാനത്തിലാണ്
വിഷയത്തില്‍ ഹൈബി ഈഡന്‍ എംപി മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജിത്ത് സാംവേയുമായി എം.പി.ബന്ധപ്പെടുകയും അരമണിക്കുറിനുള്ളില്‍ തന്നെ ഇവര്‍ ഡോക്ടറും നഴ്സുമാരും താമസിക്കുന്ന സ്ഥലത്തെത്തി വാഹന സൗകര്യവും ഭക്ഷണവും എത്തിക്കുകയും മഹാരാഷ്ട്രയിലെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രയിനില്‍ യാത്ര തിരിക്കുകയുമായിരുന്നു.
രാഹുല്‍ ഗാന്ധി എംപിയും, ഓഫീസും ആവശ്യമായ സഹായങ്ങള്‍ ല്‍കിയിരുന്നു.

ഡോ.ലിനിയും സഹപ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്കും, ഹൈബി ഈഡന്‍ എംപിക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാറിയിരിക്കുകയാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സ്വദേശികളായ 54 പേര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഹൈബി ഈഡന്‍ എംപി ഒരുക്കിയിരുന്നു.എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ കുടുങ്ങിയവരാണ് ഇവര്‍.
മഹാരാഷ്ട്ര സ്വദേശികളെ കൊണ്ട് പോയ രണ്ട് ബസുകള്‍ തിരിച്ചെത്തിയപ്പോള്‍ കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് മഹാരാഷ്ട്രയില്‍ പെട്ട് പോയ 43 മലയാളികള്‍ അതിലുണ്ടായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…