തച്ചങ്കരീ അത് തള്ളായിരുന്നോ? ഉടനെ കൊണ്ടുവരുമെന്ന് പറഞ്ഞ ജെസ്ന എവിടെ? ലോക്ഡൗണൊക്കെ കഴിയാന്‍ തുടങ്ങുന്നു

16 second read

പത്തനംതിട്ട: പ്രിയ തച്ചങ്കരീ…അത് വെറും തളളായിരുന്നോ? പത്തനംതിട്ടക്കാര്‍ ചോദിക്കുകയാണ്. മുക്കൂട്ടുതറയില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് കാണാതായ ജെസന് മരിയ ജെയിംസിനെ കുറിച്ച് നിര്‍ണായക വിവരം കിട്ടിയെന്നും ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞിട്ട് ആഴ്ച മൂന്നാകുന്നു. അന്ന് തന്നെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണും തങ്ങള്‍ക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊണ്ടാടി. തച്ചങ്കരി ചുമ്മാതെ അങ്ങനെ പറയില്ലെന്നും എന്തോ വിവരം അദ്ദേഹത്തിന് കിട്ടി എന്നുമാണ് എല്ലാവരും എഴുതി വിട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ അന്വേഷണ ഉമദ്യാഗസ്ഥര്‍ കൂടുതല്‍ പ്രതികരിച്ചിരുന്നില്ല. മൂന്നാല് ദിവസം ചര്‍ച്ച ചെയ്ത ശേഷം ജെസ്ന വീണ്ടും കാണാമറയത്തേക്ക് പോയി. ഇപ്പോള്‍ ലോക്ഡൗണൈാക്കെ ഒന്നു ഒതുങ്ങിയപ്പോഴാണ് വീണ്ടും തച്ചങ്കരിയുടെ പ്രസ്താവന ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നത്.

കേസ് അട്ടിമറിക്കാനാണ് തച്ചങ്കരിയുടെ പ്രസ്താവന എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജി്ല്ലാ പ്രസിഡന്റ് എംജി ക്ണ്ണന്‍ ട്രൂ വാര്‍ത്തതയോട്് പ്രതികരിച്ചു. തച്ചങ്കരിയുടെ പ്രസ്താവന വന്നപ്പോള്‍ തന്നെ ഞങ്ങള്‍ ജെസ്നയുശട കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ഒന്നും അറിയില്ല എന്നാണ് പറയുന്നത്. ഈ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് പൊലീസില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുമെന്ന് കണ്ണന്‍ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് അറിയേണ്ടതുണ്ട്. സൂചന നല്‍കിയ അദ്ദേഹം ബാക്കി കാര്യം കൂടി ജനങ്ങളോട് പറയണമെന്നും കണ്ണന്‍ ആവശ്യപ്പെട്ടു.

ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതു മുതല്‍ ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറാണ് നോക്കുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലാണ് ഡിവൈഎസ്പിയുള്ളത്. കൂടത്തായി കേസ് തെളിയിച്ച് പേരെടുത്ത കെജി സൈമണിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചപ്പോള്‍ ജസ്ന കേസിന്റെ ചുമതല കൊല്ലം ക്രൈംബ്രാഞ്ച് എസ്പിയില്‍ നിന്ന് മാറ്റി അദ്ദേഹത്തിന് നല്‍കുകയായിരുന്നു. തച്ചങ്കരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിനോടും സഹോദരനോടും മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ക്ക് ഓണ്‍ലൈന്‍ വാര്‍ത്ത കണ്ടുള്ള അറിവ് മാത്രമാണുള്ളതെന്നായിരുന്നു അവരുടെ പ്രതികരണം. തനിക്ക് ഇതേപ്പറ്റി ഒന്നുമറിയില്ല എന്നാണ് തന്നെ വിളിച്ച ചാനല്‍ ലേഖകരോട് എസ്പി കെജി സൈമണ്‍ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ് കബീര്‍ റാവുത്തര്‍ തന്നെ ബന്ധപ്പെട്ട ലേഖകനോട് തനിക്ക് സൂചനയൊന്നുമില്ല എന്നും അറിയിച്ചു. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ക്ക് വിവരം ലഭിക്കാന്‍ ഒരു പാട് വഴികളുണ്ട്. പൊലീസിന്റെ സ്വഭാവമനുസരിച്ച് വേറെ വഴിയിലുള്ള അന്വേഷണവും ഉണ്ടാകാം. ഡയറക്ടര്‍ പറഞ്ഞതിനെപ്പറ്റി പ്രതികരിക്കാന്‍ താനില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില ദിനപത്രങ്ങളിലും ഇതു സംബന്ധിച്ച് വാര്‍ത്ത കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2018 മാര്‍ച്ച് 22 നാണ് ജസ്നയെ കാണാതായത്. അന്നു മുതല്‍ അഭ്യൂഹങ്ങളുടെ ഘോഷയാത്രയാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെയെല്ലാം പിന്നാലെ പൊലീസ് വച്ചു പിടിച്ചിരുന്നു. എല്ലാം വ്യാജമാണെന്ന് അന്വേഷണത്തില്‍ മനസിലായി. സൈബര്‍ സംഘത്തിനൊപ്പം നടത്തിയ അന്വേഷണത്തില്‍ ജസ്നയ്ക്ക് സാദാ സിം ഉപയോഗിക്കുന്ന ഫോണ്‍ മാത്രമല്ല, മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി ഉണ്ടെന്ന് കണ്ടെത്തിയത് മാത്രമാണ് ഇതുവരെയുള്ള ഗൗരവമായ ഏക കാര്യം. ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയായിലൂടെ ജസ്ന എന്നു കരുതുന്ന പെണ്‍കുട്ടി നടന്നു പോകുന്ന വീഡിയോ മറുനാടന്‍ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അവിടെ എത്തിയെങ്കിലും ജസ്നയോട് സാമ്യമുള്ള മറ്റൊരാളാണ് അതെന്നും വ്യക്തമായിരുന്നു. തിരുവല്ല ഡിവൈഎസ്പി അന്വേഷിച്ചിരുന്ന കേസ് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഉള്ളതില്‍ കൂടുതലായി ഒന്നും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യഥാര്‍ഥ വസ്തുത. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ഇത്തമൊരു സൂചന നല്‍കിയതിന്റെ സാഹചര്യം വ്യക്തമല്ല. അന്വേഷണത്തിന് കൂടുതല്‍ സഹായകരമാകും എന്ന് കരുതിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…