കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിന് വഴങ്ങി ചൈന

18 second read

ബെയ്ജിങ്: ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന. കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിനും കോവിഡ്-19നെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശകലനത്തിനും ചൈന പിന്തുണ പ്രകടിപ്പിച്ചു. വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുതാര്യതയോടെയും വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് ചൈന പ്രതികരിച്ചതെന്ന് ഷീ ജിന്‍പിങ് ലോകാരോഗ്യ അസംബ്ലിയില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനോടകം മൂന്നുലക്ഷത്തോളം ആളുകളുടെ മരണത്തിന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനാണ് ലോകാരോഗ്യ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ കരട് പ്രമേയം കൊണ്ടുവന്നത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി.

കോവിഡ്-19നോടുള്ള ആഗോളതലത്തിലെ പ്രതികരണങ്ങളെ കുറിച്ച് സമഗ്രമായ വിശകലനം വേണമെന്ന ആവശ്യങ്ങളെ ചൈന പിന്തുണയ്ക്കുന്നു. എന്നാല്‍ ഈ നടപടി ലോകം കോവിഡിന്റെ പിടിയില്‍നിന്ന് മോചിതമായതിനു ശേഷമാകുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ചൈനയ്ക്കെന്നും ഷീ ജിന്‍പിങ് പറഞ്ഞു. ലോകാരോഗ്യ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ അടിയന്തരശ്രദ്ധ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…