കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മെയ് 31 വരെ

18 second read

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഏതെല്ലാം സേവനങ്ങളും സ്ഥാപനങ്ങളുമാകും ഈ ഘട്ടത്തില്‍ തുറന്നുപ്രവര്‍ത്തിക്കുക, യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ എങ്ങനെയാണ്. എന്തിനെല്ലാമാണ് നിരോധനമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ ചുവടെ വിശദീകരിക്കുന്നു.

ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍

ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് നിരോധനം. അതേസമയം, മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ്, സുരക്ഷാ മേഖല തുടങ്ങിയവുമായി ബന്ധപ്പെട്ട ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി.

മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടാകില്ല

സ്‌കൂളുകള്‍, കോളേജുകള്‍, പരിശീലന സ്ഥാപനങ്ങള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അതേസമയം, ഓണ്‍ലൈന്‍-വിദൂര പഠന സംവിധാനങ്ങള്‍ തുടരാം.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റു ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അതേസമയം, പോലീസ്, ആരോഗ്യവകുപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍, വിനോദസഞ്ചാരികള്‍, ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള ഹോട്ടല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ കാന്റീനുകളും പ്രവര്‍ത്തിപ്പിക്കാം. ഹോം ഡെലിവറിക്കായും ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാം

സിനിമാ തീയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, വിനോദ പാര്‍ക്കുകള്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍ എന്നിവയും തുറക്കാന്‍ പാടില്ല. അതേസമയം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്റ്റേഡിയം തുടങ്ങിവയ്ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ സന്ദര്‍ശകരെയോ കാണികളെയോ അനുവദിക്കില്ല.

എല്ലാതരത്തിലുമുള്ള രാഷ്ട്രീയ,സാമൂഹിക,വിനോദ,സാംസ്‌കാരിക,മതപരമായ കൂടിച്ചേരലുകള്‍ക്കും നിരോധനം.

എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. സംഘംചേര്‍ന്നുള്ള പ്രാര്‍ഥനകള്‍ക്കും നിരോധനം.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത മേഖലകളില്‍ അനുവദിക്കുന്നവ

അന്തര്‍-സംസ്ഥാന യാത്ര(ബസുകള്‍, മറ്റു വാഹനങ്ങള്‍). എന്നാല്‍ സംസ്ഥാനങ്ങളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ സമ്മതത്തോടെ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ.

സംസ്ഥാനത്തിനുള്ളിലെ യാത്ര(ബസുകളിലും മറ്റു യാത്രവാഹനങ്ങളിലും) അതത് സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് അനുവദിക്കാം.

വിവിധ സോണുകള്‍

ഇനിമുതല്‍ റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ നിര്‍ണയിക്കുക അതത് സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ആയിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇവിടങ്ങളില്‍നിന്ന് ആളുകള്‍ പുറത്തേക്ക് പോകുന്നില്ലെന്നും ആരും ഇവിടേക്ക് വരുന്നില്ലെന്നും ഉറപ്പാക്കും. അതേസമയം അടിയന്തര വൈദ്യസഹായം, ആവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയവയ്ക്ക് ഇളവ് നല്‍കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ തോറുമുള്ള നിരീക്ഷണവും കോണ്‍ടാക്ട് ട്രേസിങും ഉറപ്പുവരുത്തും.

രാത്രി കര്‍ഫ്യൂ

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള എല്ലാ യാത്രകള്‍ക്കും നിരോധനം. പ്രാദേശിക ഭരണകൂടങ്ങള്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കണം.

വയോധികര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ദേശങ്ങള്‍

65 വയസ്സിന് മുകളിലുള്ളവര്‍, അസുഖബാധിതര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ കഴിയണം. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ ഇവര്‍ പുറത്തിറങ്ങരുത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…