ഒമാനില്‍ നിന്നുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകള്‍ക്ക് ഇന്ന്

20 second read

മസ്‌കത്ത് ഒമാനില്‍ നിന്നുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകള്‍ക്ക് ഇന്ന് (ഞായര്‍) തുടക്കം കുറിക്കും. കേരളത്തിലേക്ക് പുതിയ സര്‍വീസ് ഉള്‍പ്പടെ ആറ് സര്‍വീസുകളായി ഉയര്‍ത്തി. മേയ് 17നും 23നും ഇടയില്‍ ഒമ്പത് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒമാനില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മസ്‌കത്ത്-കോഴിക്കോട് സര്‍വീസ് ആണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന മസ്‌കത്ത്-ഗയ സര്‍വീസ് മാറ്റി മസ്‌കത്ത്- തിരുവനന്തപുരം സര്‍വീസ് ആയി പുനഃക്രമീകരിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാര്‍ ഇത് കൂടുതല്‍ ആശ്വാസം പകരും. ആറ് വിമാനങ്ങളിലായി 1080 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും.

മസ്‌കത്ത്-തിരുവനന്തപുരം റൂട്ടിലാണ് കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ്. വിമാനം ഞായറാഴ്ച ഉച്ചക്ക് 1.15ന് മസ്‌കത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യും. യാത്രക്കാര്‍ എയര്‍ ഇന്ത്യ അധികൃതരില്‍ നിന്ന് ടിക്കറ്റ് സ്വന്തമാക്കി വരികയാണ്. 76 റിയാലാണ് ടിക്കറ്റ് നിരക്ക്. നേരത്തെ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുന്‍ഗണനാ ക്രമത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ആദ്യ ഘട്ട യാത്രക്കാര്‍ക്കുണ്ടായിരുന്ന സമാന നടപടികള്‍ തന്നെയാകും രണ്ടാം ഘട്ടത്തിലും വിമാനത്താവളത്തിലുണ്ടാകുക. പുറപ്പെടും മുമ്പ് തെര്‍മല്‍ സ്‌കാനിംഗ് ഉണ്ടാകും.

മേയ് 20നാണ് കേരളത്തിലേക്കുള്ള രണ്ടാമത് സര്‍വീസ്. സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 3.25ന് സലാലയില്‍ നിന്ന് പുറപ്പെടും. രാത്രി 8.40ന് കോഴിക്കോടെത്തും. 21നാണ് മസ്‌കത്ത്-കോഴിക്കോട് സര്‍വീസ്. മസ്‌കത്തില്‍ നിന്ന് രാവിലെ 11.25ന് വിമാനം പുറപ്പെടും. വൈകിട്ട് 4.25ന് കരിപ്പൂരിലെത്തും.
22ന് മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കും സര്‍വീസ് നടത്തും. ഉച്ചക്ക് 2.45ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടും. രാത്രി എട്ട് മണിക്ക് കണ്ണൂരില്‍ ഇറങ്ങും. 23ന് മസ്‌കത്തില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്. മസ്‌കത്തില്‍ നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.50ന് കൊച്ചിയിലെത്തും. മറ്റൊരു വിമാനം മസ്‌കത്തില്‍ നിന്ന് 3.45ന് ടേക്ക് ഓഫ് ചെയ്യും. രാത്രി 9.05ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…