സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍; ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട് :സാനിയ മിര്‍സ ട്വിറ്ററില്‍ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ

16 second read

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ട്വിറ്ററില്‍ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ മലയാളികള്‍ക്കിടയില്‍ വൈറല്‍. എന്തുകൊണ്ട് മലയാളികള്‍ക്കിടയില്‍ എന്നു ചോദിക്കാന്‍ വരട്ടെ. അതിനു കാരണമുണ്ട്. ആ ടിക് ടോക് വിഡിയോയില്‍ സംസാരിക്കുന്നത് പച്ചമലയാളമാണ്! കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതല്‍. കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന്‍ അതു തിരുത്തുന്നതുമാണ് വിഡിയോ.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഈ വിഡിയോ ടിക് ടോക്കില്‍ പങ്കുവച്ചത്. ഈ വിഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ അതെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കൂട്ടത്തില്‍ സാനിയ മിര്‍സയെ ടാഗും ചെയ്തു. എന്തായാലും വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…