കോവിഡ്: സ്ഥിരീകരിച്ചത് തിങ്കളാഴ്ച: പ്രഖ്യാപിച്ചത് ചൊവ്വാഴ്ച: പത്തനംതിട്ടയിലേക്ക് വീണ്ടും കോവിഡ്:സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍: ഇവരെ സ്വീകരിക്കാന്‍ ചെന്നവരില്‍ ജില്ലാ കലക്ടറും

16 second read

പത്തനംതിട്ട: ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ നിന്നും ഏഴിന് രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര്‍ സ്വദേശിനി(69)ക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ആദ്യവിമാനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 452 ലാണ് ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ഉള്‍പ്പെടെ ആറുപേരാണ് ജില്ലയില്‍ നിന്നും ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

എട്ടിന് പുലര്‍ച്ചെ ജില്ലയില്‍ എത്തിയ വായ്പൂര്‍ സ്വദേശിനി ഉള്‍പ്പെടെ നാലുപേരെ റാന്നി ഗേറ്റ് വേ റസിഡന്‍സി കോവിഡ് കെയര്‍ സെന്ററിലാണ് പാര്‍പ്പിച്ചിരുന്നത്. ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആറുപേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അഞ്ചുപേരുടെ ഫലങ്ങള്‍ നെഗറ്റീവായപ്പോള്‍ വായ്പൂര്‍ സ്വദേശിനിയുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ജില്ലയില്‍ നേരത്തേ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അവസാനത്തെ ആള്‍ കഴിഞ്ഞയാഴ്ച ആശുപത്രി വിട്ടിരുന്നു.

പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് തിങ്കളാഴ്ച തന്നെ അറിഞ്ഞിരുന്നുവെങ്കിലും ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. അബുദബിയില്‍ നിന്നും ഏഴിന് തിരിച്ചെത്തിയ ഇവര്‍ വന്ന കെഎസ്ആര്‍ടിസി ബസില്‍ ജില്ലാ കലക്ടര്‍ നൂഹ അടക്കമുള്ളവര്‍ സ്വീകരണം നല്‍കിയിരുന്നു. റാന്നിയിലെ കോവിഡ് കെയര്‍ സെന്ററായ ഹോട്ടല്‍ റാന്നി ഗേറ്റ് വേയില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. എങ്കിലും വിമാനത്തിലും റാന്നിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലും ഒപ്പം വന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രോഗിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 11 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ പുതിയതായി അഞ്ചുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രാഥമിക സമ്പര്‍ക്കക്കാര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ആകെ 1191 പേര്‍ നിരീക്ഷണത്തിലാണ്. 51 കൊറോണ കെയര്‍ സെന്ററുകളിലായി ആകെ 256 പേരെ താമസിപ്പിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…